ദീർഘദൂര ട്രെയിനുകളിൽ 3 ടയർ എസി കോച്ചുകളുടെ എണ്ണം വർധിപ്പിക്കും
11:49 PM Apr 22, 2017 | Deepika.com
ന്യൂഡൽഹി: രാജ്യത്തെ ദീർഘദൂര ട്രെയിനുകളിൽ 3 ടയർ എസി കോച്ചുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. സ്ലീപ്പർ കോച്ചുകളേക്കാൾ കൂടുതൽ യാത്രക്കാർ 3 ടയർ എസി കോച്ചുകൾ തെരഞ്ഞെടുക്കുന്നതുകൊണ്ടാണ് റെയിൽവേയുടെ പുതിയ നീക്കം. ദീർഘദൂര യാത്രകളിൽ 3 ടയർ എസി കോച്ചുകൾ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാളും ഉയർന്നിട്ടുണ്ട്. 2016 ഏപ്രിൽ ഒന്നു മുതൽ 2017 മാർച്ച് 10 വരെയുള്ള കാലഘട്ടത്തിൽ മൊത്തം യാത്രക്കാരിൽ 17.15 ശതമാനമാണ് 3എസി കോച്ചുകളിൽ യാത്ര ചെയ്തത്. തൊട്ടുതലേ വർഷം ഇത് 16.69 ശതമാനമായിരുന്നു. അടുത്തിടെ അവതരിപ്പിച്ച ഹംസഫർ എക്സ്പ്രസിന് 3 ടയർ എസി കോച്ചുകൾ മാത്രമേയുള്ളൂ.