മോസ്കോ: ചൈനീസ് അതിർത്തിയോടു ചേർന്നുള്ള ഖബാരോവ്സ്ക് മേഖലയിലെ റഷ്യൻ സുരക്ഷാ ഏജൻസി(എഫ്എസ്ബി) ഓഫീസിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഓഫീസിലെ ജീവനക്കാരനും സന്ദർശകനുമാണു കൊല്ലപ്പെട്ടതെന്ന് ഇന്റർ ഫാക്സ് റിപ്പോർട്ടു ചെയ്തു. കെജിബിയുടെ പിൻഗാമിയാണ് എഫ്എസ്ബി.
ദേശീയവാദി ഗ്രൂപ്പിൽപ്പെട്ട തദ്ദേശവാസിയായ ചെറുപ്പക്കാരനാണ് അക്രമിയെന്ന് എഫ്എസ്ബി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. റഷ്യയിലെ
സെന്റ പീറ്റേഴ്സ് ബർഗ് നഗരത്തിൽ ഈയിടെയുണ്ടായ ഭീകരാക്രമണത്തിൽ 16 പേർക്കു ജീവഹാനി നേരിടുകയുണ്ടായി.
റഷ്യയിൽ ഭീകരാക്രമണം: രണ്ടു മരണം
12:16 AM Apr 22, 2017 | Deepika.com