വിപ്രോയിൽ പിരിച്ചുവിടൽ

11:38 PM Apr 21, 2017 | Deepika.com
ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ വി​പ്രോ​യി​ൽ പി​രി​ച്ചു​വി​ട​ൽ ഭീ​ഷ​ണി. പെ​ർ​ഫോ​​മ​ൻ​സ് വി​ല​യി​രു​ത്തി 300നും 600​നും ഇ​ട​യി​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നാ​ണ് ക​മ്പ​നി​യു​ടെ തീ​രു​മാ​നം. വ​രും മാ​സ​ങ്ങ​ളി​ൽ പി​രി​ച്ചു​വിടപ്പെടുന്ന​വ​രു​ടെ എ​ണ്ണം ഉ​യ​ർ​ന്നേ​ക്കാം. വ​രു​മാ​ന​ത്തി​ൽ രാ​ജ്യ​ത്തെ മൂ​ന്നാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​യാ​ണ് വി​പ്രോ. സോഫ്​റ്റ്‌​വെ​യ​ർ ക​മ്പ​നി​ക​ളെ​ല്ലാം യ​ന്ത്ര​വ​ത്ക​ര​ണ​ത്തി​ലേ​ക്കു തി​രി​യു​ന്ന​തി​നാ​ൽ വ​രു​മാ​ന​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​കു​ന്നു​ണ്ട്. ഡി​സം​ബ​ർ 31ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് 1.79 ജീ​വ​ന​ക്കാ​രാ​ണ് വി​പ്രോ​യ്ക്കു​ള്ള​ത്.

ജീ​വ​ന​ക്കാ​രു​ടെ പ്ര​വൃ​ത്തി​പാ​ട​വം അ​നു​സ​രി​ച്ചു​ള്ള വി​ല​യി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ ന​ട​ന്നു​വ​രുക​യാ​ണെ​ന്ന് വി​പ്രോ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​ല​യി​രു​ത്ത​ൽ അ​നു​സ​രി​ച്ച് ഓ​രോ വ​ർ​ഷ​വും വി​പ്രോ​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും ക​മ്പ​നി പ​റ​യു​ന്നു. അ​തേ​സ​മ​യം എ​ത്ര ​പേ​രെ പി​രി​ച്ചു​വി​ടു​മെ​ന്നു ക​മ്പ​നി വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

കോ​ഗ്നി​സെ​ന്‍റ് തു​ട​ങ്ങി​വ​ച്ചത്

രാ​ജ്യ​ത്തെ ഐ​ടി ക​മ്പ​നി​ക​ളി​ൽ പി​രി​ച്ചു​വി​ട​ൽ തു​ട​ങ്ങി​വ​ച്ച​ത് അ​മേ​രി​ക്ക​ൻ ഐ​ടി ക​മ്പ​നി​യാ​യ കോ​ഗ്നി​സെ​ന്‍റ് ആ​യി​രു​ന്നു. ക​മ്പ​നി​യു​ടെ ഇ​ന്ത്യ​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക എ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 6000 പേ​രെ​യാ​ണ് പി​രി​ച്ചു​വി​ടു​ന്ന​ത്. ക​മ്പ​നി​യിലെ മൊ​ത്തം ജീ​വ​ന​ക്കാ​രു​ടെ ര​ണ്ടു ശ​ത​മാ​നം വ​രു​മി​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ 2,60,000 ജീ​വ​ന​ക്കാ​രാ​ണ് കോ​ഗ്നി​സെ​ന്‍റി​നു​ള്ള​ത്.

ഇ​ൻ​ഫോ​സി​സ് പു​തി​യ അ​വ​സ​ര​ങ്ങ​ൾ കു​റ​ച്ചു

പി​രി​ച്ചു​വി​ട​ൽ മാ​ത്ര​മ​ല്ല, പു​തു​താ​യി ക​മ്പ​നി എ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​യാ​യ ഇ​ൻ​ഫോ​സി​സ് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ 60 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​ച്ചു. 2015-16 കാ​ല​ഘ​ട്ട​ത്തി​ൽ 17,857 പേ​രെ നി​യ​മി​ച്ച സ്ഥാ​ന​ത്ത് 2016-17ൽ ​ഇ​ൻ​ഫോ​സി​സ് എ​ടു​ത്ത​ത് 6,320 പേ​രെ മാ​ത്ര​മാ​ണ്.

ജീ​വ​ന​ക്കാ​ർ​ക്കു പ​രി​ശീ​ല​നം ന​ല്കി കാ​പ്ജെ​മി​നി

ഫ്ര​ഞ്ച് ഐ​ടി ക​മ്പ​നി​യാ​യ കാ​പ്ജെ​മി​നി ത​ങ്ങ​ളു​ടെ ഒ​രു ല​ക്ഷം ജീ​വ​ന​ക്കാ​രു​ടെ ഡി​ജി​റ്റ​ൽ സ്കി​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കാ​പ്ജെ​മി​നി​യെ​പ്പോ​ലെ​ത​ന്നെ ടി​സി​എ​സും ജീ​വ​ന​ക്കാ​ർ​ക്കു പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.