ന്യൂഡൽഹി: മൊബൈൽ ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ഹുവായിയുടെ ഓണർ ബീ 4 ജി ഡ്യുവൽ സിം ഫോണുകൾ വിപണിയിലെത്തി. ക്വാഡ് കോർ പ്രോസസർ, റെയിൻബോ ലൈറ്റ്, സ്മാർട്ട് കീ, ഡുവൽ എൽഇഡി ഫ്ലാഷ് ലൈറ്റ്, മികവുറ്റ സ്പീക്കർ എന്നിവയാണ് ഓണർ ബീ 2 വിന്റെ പ്രത്യേകതകൾ.
ഈ മാസം 18ന് ഇന്ത്യയിൽ അവതരിപ്പിച്ച ഫോണ് 19 മുതൽ വിപണിയിൽ ലഭ്യമാണ്.
11.43 സെ.മീ. എഫ്ഡബ്ല്യുവിജിഎ ഡിസ്പ്ലേ, 2100 എംഎഎച്ച് ബാറ്ററി, അൾട്രാ സ്നാപ്ഷൂട്ട്-സ്മൈൽ ഷൂട്ട് എന്നിവയോടുകൂടിയ 5 എംപി ബാക്ക് കാമറ, 2 എംപി ഫ്രണ്ട് കാമറ, ഡുവൽ ഫ്ലാഷ് എന്നിവയാണ് പ്രത്യേകത. ആൻഡ്രോയിഡ് 5.1 (ലോലിപോപ്പ്) പ്ലാറ്റ്ഫോമിലുള്ള ഫോണിൽ 1 ജിബി റാമും 8 ജിബി റോമുമുണ്ട്. 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡുകൾ സപ്പോർട്ട് ചെയ്യും. ഗോൾഡ്, വൈറ്റ്, ബ്ലാക്ക് കളർ വേരിയന്റുകളിൽ ലഭ്യമായ ഓണർ ബീ 2ന് 7,499 രൂപയാണു വില.
15 മാസം വാറന്റിയും കന്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഹുവായിയുടെ ഓണർ ബീ 2 വിപണിയിൽ
11:38 PM Apr 21, 2017 | Deepika.com