പി.ജെ. ഫ്രാൻസിസ് പടിയറ സൗത്ത് ഇന്ത്യൻ ബാങ്ക് കണ്ണൂർ റീജണൽ മാനേജർ
11:38 PM Apr 21, 2017 | Deepika.com
കണ്ണൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കണ്ണൂർ റീജണൽ മാനേജരായി പി.ജെ. ഫ്രാൻസിസ് പടിയറ ചുമതലയേറ്റു. കണ്ണൂർ, കാസർഗോഡ്, വയനാട് റവന്യൂ ജില്ലകളും മാഹിയും ഉൾപ്പെടുന്നതാണ് കണ്ണൂർ റീജൺ. ബാങ്കിന്റെ വിവിധ ശാഖകളിലും മേഖലാ ഓഫീസുകളിലുമായി 31 വർഷത്തെ പ്രവർത്തനപരിചയമുള്ള ഇദ്ദേഹം ബാങ്കിന്റെ അസിസ്റ്റന്റ് ജനറൽ മാനേജരാണ്. മണിമല പടിയറ കുടുംബാംഗമാണ്. ഇപ്പോൾ കണ്ണൂർ തളാപ്പിലാണ് താമസം. ഭാര്യ: ജാക്വിലിൻ. മക്കൾ: ഡോ. അനിത, അമൃത, ദീപ (മെഡിക്കൽ വിദ്യാർഥികൾ). ഈശോസഭ മുൻ പ്രൊവിൻഷ്യൽ സുപ്പീരിയർ (ഡാർജിലിംഗ്) ഫാ. ചെറിയാൻ പടിയറ സഹോദരനാണ്.