ന്യൂഡൽഹി: മാർച്ചിൽ 339 രൂപയ്ക്ക് പ്രതിദിനം രണ്ടു ജിബി ഡാറ്റ ഓഫർ മുന്നോട്ടുവച്ച വിജയത്തിനു പിന്നാലെ ഡാറ്റ പരിധി ഉയർത്തി ബിഎസ്എൻഎൽ രംഗത്ത്. 339 രൂപയ്ക്ക് പ്രതിദിനം മൂന്നു ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ ഇപ്പോൾ ഉപയോക്താക്കൾക്കു വച്ചുനീട്ടുന്നത്. പ്രതിദിനം രണ്ടു ജിബി ഡാറ്റാ ഓഫർ കൊണ്ടുവന്നതോടെ 29.5 ലക്ഷം പുതിയ വരിക്കാരെ ലഭിച്ച ആത്മവിശ്വാസത്തിലാണ് പൊതുമേഖലാ ടെലികോം കമ്പനിയുടെ നീക്കം.
ഇതു കൂടാതെ ധിൽ ഖോൽ കെ ബോൽ (എസ്ടിവി 349), ട്രിപ്പിൾ എയ്സ് (എസ്ടിവി 333), നെഹ്ലെ പെർ ദേഹ്ല (എസ്ടിവി 395) എന്നീ മൂന്ന് പായ്ക്കുകൾ കൂടി ആവിഷ്കരിച്ചിട്ടുണ്ട്. ജിയോയുടെ ധൻ ധനാ ധൻ ഓഫറിനെ അനുസ്മരിപ്പിക്കുന്ന ധിൽ ഖോൽ കെ ബോൽ പ്ലാൻ വഴി പ്രതിദിനം രണ്ടു ജിബി ഡാറ്റയും ഹോം സർക്കിളിൽ പരിധിയില്ലാത്ത എസ്ടിഡി, ലോക്കൽ കോളുകളും വരിക്കാർക്കു ലഭിക്കും. ട്രിപ്പിൾ എയ്സ് പായ്ക്ക് വഴി പ്രതിദിനം മൂന്നു ജിബി ഡാറ്റ 90 ദിവസത്തെ കാലാവധിയിൽ ലഭിക്കും.
പ്രതിദിനം മൂന്നു ജിബി ഡാറ്റയുമായി ബിഎസ്എൻഎൽ
11:38 PM Apr 21, 2017 | Deepika.com