സെന്റ് പീറ്റേഴ്സ്ബർഗ് ആക്രമണം : മുഖ്യസൂത്രധാരനെ തിരിച്ചറിഞ്ഞുവെന്ന് റഷ്യ
12:36 AM Apr 21, 2017 | Deepika.com
മോസ്കോ : സെന്റ് പീറ്റേഴ്സ്ബർഗ് മെട്രോറെയിൽവേ സ്റ്റേഷൻ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചയാളെ തിരിച്ചറിഞ്ഞതായി റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ്. ഈ മാസം ആദ്യമുണ്ടായ സ്ഫോടനത്തിൽ 14 പേരാണു കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന 10 പേരെ ഇതിനകം പിടികൂടി. മുഖ്യസൂത്രധാരൻ ആരാണെന്നും ബോധ്യമായിട്ടുണ്ടെന്ന് എഫ്എസ്ബി തലവൻ അലക്സാണ്ടർ ബോർട്നിക്കോവ് പറഞ്ഞു.