പടിഞ്ഞാറൻ മൊസൂളിൽ ഇറാക്കിസേന പിടിമുറുക്കി
12:36 AM Apr 21, 2017 | Deepika.com
മൊസൂൾ: പടിഞ്ഞാറൻ മൊസൂളിലെ തന്ത്രപ്രധാനമായ രണ്ടുഭാഗങ്ങളുടെ നിയന്ത്രണംകൂടി ഇറാക്കിസേന പിടിച്ചെടുത്തു. അൽ താവ്റയുടെയും സമീപപ്രദേശങ്ങളെയും വിമതരിൽ നിന്ന് പൂർണമായി മോചിപ്പിച്ചുവെന്ന് ഭീകരവിരുദ്ധസേനാ തലവൻ സബാഹ് അൽ നോമാൻ അറിയിച്ചു. മൊസൂളിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ കഴിഞ്ഞവർഷം ഒക്ടോബർ പകുതിയോടെയാണ് ഇറാക്കിസേന ശ്രമംതുടങ്ങിയത്.