കാരക്കാസ്: വെനസ്വേലയിൽ നിക്കോളാസ് മഡുര സർക്കാരിനെതിരേയുള്ള കലാപത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാരക്കാസിൽ കൗമാരക്കാരനും കൊളംബിയൻ അതിർത്തിയായ സാൻ ക്രിസ്റ്റോബാലിൽ സ്ത്രീയും വെടിയേറ്റു മരിച്ചു. തെക്കൻ കാരക്കാസിൽ സുരക്ഷാഭടനും കൊല്ലപ്പെട്ടു.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്നും ജയിലിൽ കഴിയുന്ന പ്രതിപക്ഷ രാഷ്ട്രീയപ്രവർത്തകരെ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങുന്നത്.
പ്രക്ഷോഭം: വെനസ്വേലയിൽ മൂന്നു മരണം
12:36 AM Apr 21, 2017 | Deepika.com