30 ഭീകരർക്കു വധശിക്ഷ
12:31 AM Apr 21, 2017 | Deepika.com
ഇസ്ലാമാബാദ്: പെഷവാർ ആർമി പബ്ലിക് സ്കൂൾ ആക്രമണമുൾപ്പെടെ പാക്കിസ്ഥാനിലുണ്ടായ ഒട്ടേറെ ഭീകരാക്രമണങ്ങളിൽ പങ്കാളികളായ 30 കൊടുംഭീകരർക്കു വധശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവിൽ സൈനികതലവൻ ജനറൽ ക്വമർ ജാവേദ് ബാജ്വ ഒപ്പുവച്ചു. സൈനികരെ തട്ടിക്കൊണ്ടുപോയതും സൈയ്ദു ഷരീഫ് വിമാനത്താവളത്തിൽ ആക്രമണംനടത്തി നിരപരാധികളെ വധിച്ചതുമുൾപ്പെടെ മറ്റ് കുറ്റകൃത്യങ്ങളിലും പങ്കാളികളാണ് ഇവർ.