മുംബൈ: മൂന്നു പതിറ്റാണ്ട് ഇരുചക്ര വാഹന വിപണിയിൽ ഒന്നാമതായിരുന്ന മോട്ടോർബൈക്കുകളെ പിന്നിലാക്കി സ്കൂട്ടർ ഒന്നാമത്. 2016-17 സാന്പത്തിക വർഷം ഇരുചക്ര വാഹന വിപണിയിൽ തരംഗമായത് ഹോണ്ട ആക്ടീവ. ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട വാഹനം എന്ന പേരുമായി ആക്ടീവ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഹീറോ സ്പ്ലെൻഡർ, ഹീറോ എച്ച്എഫ് ഡീലക്സ്, ഹീറോ പാഷൻ, ഹോണ്ട സിബി ഷൈൻ, ബജാജ് പൾസർ, ടിവിഎസ് ജുപ്പീറ്റർ, റോയൽ എൻഫീൽഡ് ക്ലാസിക് 350, ഹീറോ ഗ്ലാമർ, ഹീറോ മാസ്ട്രോ എന്നീ മോഡലുകളാണ് ആദ്യ പത്തിൽ ഇടംനേടിയത്.
ഏറ്റവുമധികം വാഹനങ്ങൾ നിരത്തിലെത്തിയത് ഹീറോ മോട്ടോ കോർപ്പിൽനിന്നാണ്. വിപണിയുടെ 37 ശതമാനമാണ് ഹീറോയുടെ പങ്ക്. ഗിയർരഹിത വാഹനങ്ങൾ ഉപയോഗിക്കാനുള്ള സൗകര്യമാണ് വിപണിയിൽ സ്കൂട്ടറുകൾക്ക് പ്രാധാന്യമേറാൻ സഹായിച്ചത്. ഒപ്പം മികച്ച മൈലേജും. സ്ത്രീകളും മുതിർന്ന പൗരന്മാർക്കും കൈകാര്യസൗകര്യം സ്കൂട്ടറായതിനാലും സ്കൂട്ടർ വിപണി ഉയരാൻ കാരണമായി.
ആക്ടീവ ഒന്നാമത്
12:11 AM Apr 21, 2017 | Deepika.com