കൊച്ചി: വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ആഗോളതലത്തിൽ പ്രശസ്തമായ സിആർഎമ്മും (കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്) സെയിൽസ് ഓട്ടോമേഷൻ സൊലൂഷനും നടപ്പിലാക്കി. കസ്റ്റമർ സക്സസ് പ്ലാറ്റ്ഫോമിലും ക്ലൗഡ് ബേസ്ഡ് സെയിൽസ് ഓട്ടോമേഷനിലും പ്രമുഖരായ സെയിൽസ്ഫോഴ്സ് ഡോട് കോമിന്റെ സിആർഎമ്മും സെയിൽസ് ഓട്ടോമേഷൻ സൊല്യൂഷനുമാണ് തങ്ങൾ ഇതിനായി ഉപയോഗിക്കുന്നതെന്നു വി ഗാർഡ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
ഓട്ടോമേഷൻ പ്രക്രിയ, മൊബിലിറ്റി സപ്പോർട്ട്, ട്രാവൽ പ്ലാൻ, സെയിൽസ് ടീമിന്റെ പ്രതിദിന റിപ്പോർട്ടുകൾ, ഡീലർ മാനേജ്മെന്റിൽ വരുന്ന ഓർഡർ, ഓർഡർ ലിമിറ്റ്, ബാലൻസ് സ്ഥിരീകരണം, മാർക്കറ്റ്- കോന്പറ്റീറ്റർ ഇന്റലിജൻസ് ഗാതറിംഗ്, ഉത്പന്നങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യത, പോളിസി- സെല്ലിംഗ് മാനുവൽ, പാർട്ണർ ഇൻഫർമേഷൻ ഷീറ്റ്സ് എന്നിവയെല്ലാം എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇസിആർഎം സൊല്യൂഷൻ സഹായകമാവും.
ചാനൽ പാർട്ണർമാരുടെ സ്റ്റോക്ക്, വിപണന ചരിത്രം, നിക്ഷേപം, പണമിടപാടുകൾ എന്നിവയുടെ പൂർണമായ അവലോകനവും ഇതുവഴി ലഭ്യമാകും. പാർട്ണർമാർക്ക് എവിടെയിരുന്നും ഉടനടി വേണ്ട സത്വരനടപടികൾ എടുക്കാനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്നു വി ഗാർഡ് ഇന്റസ്ട്രീസിന്റെ എംഡി മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.
പുത്തൻ സന്പ്രദായങ്ങളുമായി വി ഗാർഡ് ഇൻഡസ്ട്രീസ്
12:28 AM Apr 20, 2017 | Deepika.com