മോസ്കോ: റഷ്യയിൽ നിന്ന് തുർക്കിയിലേക്കു പോവുകയായിരുന്ന ചരക്ക് കപ്പൽ ക്രിമീയൻ തീരത്ത് മുങ്ങി 11 ജീവനക്കാരെ കാണാതായി. പാനമയുടെ ഉടമസ്ഥതയിലുള്ള ജിറോയി ആർലെലന എന്ന കപ്പലാണ് തീരത്തുനിന്ന് 14 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയത്. കനത്ത കാറ്റിനെത്തുടർന്ന് രണ്ടായി പിളർന്നശേഷമാണു കപ്പൽ മുങ്ങിയത്.
ശക്തമായ കാറ്റും തിരമാലകളും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നു.
ക്രിമീയൻ തീരത്തു ചരക്കുകപ്പൽ മുങ്ങി 11 പേരെ കാണാതായി
12:28 AM Apr 20, 2017 | Deepika.com