ലണ്ടൻ: ജൂൺ എട്ടിന് തെരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നിർദേശത്തിന് പാർലമെന്റിന്റെ അംഗീകാരം. 13 നെതിരേ 522 വോട്ടുകൾക്കാണു ഹൗസ് ഓഫ് കോമൺസ് തീരുമാനം അംഗീകരിച്ചത്. തെരഞ്ഞെടുപ്പ് നേരത്തേയാക്കണമെന്ന നിർദേശം ചൊവ്വാഴ്ചയാണു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ദേശീയതാത്പര്യം പരിഗണിച്ചാണു തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതെന്നു ഇതുസംബന്ധിച്ച ലഘുചർച്ചയിൽ പ്രധാനമന്ത്രി പറഞ്ഞു. ശക്തമായ സന്പദ്വ്യവസ്ഥ, ശക്തമായ സൈന്യം, സ്ഥിരതയുള്ള ഭരണകൂടം എന്നിവയാണ് ഒരു രാജ്യത്തിന് അനിവാര്യമെന്നും മേ പറഞ്ഞു.
തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരം
12:28 AM Apr 20, 2017 | Deepika.com