ന്യൂഡൽഹി: ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) തിളക്കമില്ലാത്ത റിസൾട്ട് പുറത്തുവിട്ടു. ജനുവരി - മാർച്ച് ത്രൈമാസത്തിൽ 6608 കോടി രൂപ അറ്റാദായം ഉണ്ടാക്കി.
തലേക്കൊല്ലം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് 4.2 ശതമാനം കൂടുതലാണെങ്കിലും ഒക്ടോബർ-ഡിസംബറിനെ അപേക്ഷിച്ച് 2.5 ശതമാനം കുറവായി. വരുമാനവും പ്രതീക്ഷയോളം വന്നില്ല.ഓഹരി ഒന്നിന് 27 രൂപ അന്തിമ ലാഭവീതം പ്രഖ്യാപിച്ചു. കഴിഞ്ഞ ധനകാര്യ വർഷത്തെ വരുമാനം 1000 കോടി ഡോളർ കടന്നു.
ടിസിഎസിനു തിളക്കമില്ലാത്ത റിസൾട്ട്
12:28 AM Apr 19, 2017 | Deepika.com