ഇസ്താംബുൾ: കിഴക്കൻ തുർക്കിയിലെ തുൺസിലിയിൽ പോലീസ് ഹെലികോപ്റ്റർ തകർന്ന് 12 പേരെ കാണാതായി. ഒരു ജഡ്ജിയും ഏഴ് പോലീസ് ഓഫീസർമാരും ഉൾപ്പെടെ യാത്രക്കാരെയാണു കാണാതായതെന്നു പ്രാദേശിക സർക്കാർ അറിയിച്ചു.
മൂന്ന് ജീവനക്കാരും കോപ്റ്ററിലുണ്ടായിരുന്നു. പറന്നുയർന്ന് പത്ത് മിനിറ്റിനുള്ളിൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. മോശം കാലാവസ്ഥയെത്തുടർന്നു ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നുവെന്നാണ് നിഗമനം.
തുർക്കിയിൽ ഹെലികോപ്റ്റർ അപകടം: 12 പേരെ കാണാതായി
12:28 AM Apr 19, 2017 | Deepika.com