സീയൂൾ: അഴിമതി ആരോപണക്കേസിൽ കുടുങ്ങി പുറത്താക്കപ്പെട്ട ദക്ഷിണകൊറിയയിലെ പ്രഥമ വനിതാ പ്രസിഡന്റ് പാർക് ഗ്യൂൻഹൈക്ക് എതിരേ കൈക്കൂലിക്കേസിൽ കുറ്റം ചുമത്തി.
ചോയി സൂണ്സിൽ എന്ന സുഹൃത്തിനു ഭരണത്തിൽ ഇടപെടാൻ അവസരം നൽകിയതിനും പാർക്കും ചോയിയും ചേർന്നു രാജ്യത്തെ പ്രമുഖ കന്പനികളിൽ സമ്മർദം ചൊലുത്തി വൻ തുക ചോയിയുടെ വക കന്പനികളിലേക്ക് ഒഴുക്കിയതിനുമാണു പാർക് ഗ്യൂൻഹൈയ്ക്ക് അധികാരത്തിൽനിന്നു പുറത്തുപോകേണ്ടിവന്നത്. അധികാര ദുർവിനിയോഗം, അഴിമതി, രാജ്യ രഹസ്യങ്ങൾ പുറത്തുവിടൽ എന്നീ കുറ്റങ്ങളും പാർക്കിനെതിരായി ചുമത്തിയിട്ടുണ്ട്. ലോട്ടീ ഗ്രൂപ്പ് ചെയർമാൻ ഷിൻ ഡോംങ് ബിന്നിനെതിരേയും പ്രോസിക്യൂഷൻ കേസ് ചാർജ് ചെയ്തിട്ടുണ്ട്.
പാർക് ഗ്യൂൻഹൈക്ക് എതിരേ കൈക്കൂലിക്കേസിൽ കുറ്റം ചുമത്തി
12:50 AM Apr 18, 2017 | Deepika.com