മായന്നൂർ: താലപ്പൊലിയോടനുബന്ധിച്ച് ദേശ കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയിരുന്ന താലപ്പൊലി ഫെസ്റ്റ് സമാപിച്ചു.
ഏപ്രിൽ രണ്ട ിനു തുടങ്ങിയ ഫെസ്റ്റിവലിൽ വൻ ജനപങ്കാളിത്തമാണുണ്ട ായിരുന്നത്. വിവിധ കലാപരിപാടികൾ, സ്റ്റാളുകൾ, ഫുഡ് കോർട്ട്, സർക്കസ് തുടങ്ങിയവയെല്ലാം ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരുന്നു.താലപ്പൊലിയോടനുബന്ധിച്ച് ആദ്യമായാണ് ഇരു ദേശങ്ങളും സംയുക്തമായി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.ലോറി സമരവും സാന്പത്തിക പ്രതിസന്ധിയിലായ കരാറുകാരന്റെ പിൻമാറ്റവും മൂലം ഒരു ഘട്ടത്തിൽ നിർത്തിയ ഫെസ്റ്റ് ദേശകമ്മറ്റികളുടെ നേതൃത്വത്തിൽ പുനരാരംഭിക്കുകയായിരുന്നു.
വരും വർഷങ്ങളിലും ഇത്തവണത്തെ പോരായ്മകൾ പരിഹരിച്ച് മികച്ച പരിപാടികൾ സംഘടിപ്പിക്കുമെന്ന് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
താലപ്പൊലി ഫെസ്റ്റിനു തിരശീല വീണു
01:20 AM Apr 18, 2017 | Deepika.com