ചാ​ർ​ജ് കൂ​ട്ട​ണ​മെ​ന്ന് ബ​സു​ട​മ​ക​ൾ

01:20 AM Apr 18, 2017 | Deepika.com
തൃ​ശൂ​ർ: ഡീ​സ​ലി​ന്‍റെ വി​ല ലി​റ്റ​റി​ന് 1.30 രൂ​പ ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ വ​ർ​ധി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു തൃ​ശൂ​ർ ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓപ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്കും വ​ർ​ധി​പ്പി​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം നല്കുമെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്രേം​കു​മാ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റോ ഫ്രാ​ൻ​സി​സും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.