പട്ടിക്കാട്: പീച്ചിയിലുള്ള കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ദേശീയ ശില്പശാല നാളെ സമാപിക്കും. കെഎഫ്ആർഐ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയുടെ ഉദ്ഘാടനം റിട്ട. ജസ്റ്റീസ് കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. വന ആവാസ വ്യവസ്ഥയുടെ പരിപോഷണത്തിന് അനുയോജ്യമായ നൂതന സാങ്കേതികവിദ്യകൾ രൂപപ്പെടുത്തണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുരേഷ് ദാസ് അധ്യക്ഷത വഹിച്ചു. മുൻ എഫ്എഒ ഫോറസ്ട്രി എക്സ്പർട്ട് ഡോ. സി.ടി.എസ് നായർ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗളൂരിൽ നിന്നുള്ള പ്രഫ. ജി.രമേഷ് പ്രത്യേക പ്രഭാഷണവും നടത്തി. കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബി.എസ്.കോറി, ഡോ. ഇ.എം.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
കെഎഫ്ആർഐയിൽ ദേശീയ ശില്പശാല ആരംഭിച്ചു
01:20 AM Apr 18, 2017 | Deepika.com