എരുമപ്പെട്ടി: മഹല്ലുകളുടെ പ്രവർത്തനം മത സഹോദര്യത്തെ സംരക്ഷിക്കുന്നതും അഗതികളെയും, രോഗികളെയും സഹായിക്കുന്നതിനും പ്രാധാന്യം നൽകി കൊണ്ടാക്കണമെന്ന് മഹല്ല് ഭാരവാഹികളുടെ സമ്മേളനത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.
എരുമപ്പെട്ടി റംലി ഓർഫനേജിൽ നടന്ന സുന്നി മഹല്ല് ഫെഡറാഷൻ നേതൃത്വത്തിൽജില്ല മഹല്ല് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. തങ്ങൾ. ശിഥിലമാകുന്ന വിവാഹബന്ധങ്ങൾക്ക് വഴികാട്ടിയാകാൻ വിവാഹത്തിന് മുന്പ് മൂന്നുമാസത്തെ പഠനക്ലാസ് യുവതി യുവാക്കൾക്ക് നടത്തുമെന്നു എസ്.എം.എഫ് ജില്ല ജന. സെക്ടറിയും എരുമപ്പെട്ടി റംലി ഓർഫനേജ് സ്ഥാപകനുമായ ഹംസ ബിൻ ജമാൽ റംലി പറഞ്ഞു.
എപ്രിൽ 26, 27, തിയതികളിൽ ദേശമംഗലത്ത് നടക്കുന്ന എസ് എം.എഫ് ദേശീയ പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ല മഹല്ല് സംഗഘ ടിപ്പിച്ചത് മൂവ്വായിരത്തോളം മഹല്ല് ഭാരവാഹികൾ പങ്കെടുത്തു.
എസ്. എം എസ് ജില്ല സീനിയർ വൈസ് പ്രസിഡന്റ് അബു ഹാജി ആറ്റൂർ പതാക ഉയർത്തി - എസ്.എം.എം.പ്രസിഡന്റ് ചെറുവാളുർ ഹൈദ്രോസ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഉമ്മർ ഫൈസി മുക്കം മുഖ്യ പ്രഭാഷണം നടത്തി.
പിണങ്ങോട് അബൂബക്കർ സാഹിബ്, ഹാജി, കെ.മമ്മദ് ഫൈസി, പി.ടി. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, എ.കെ.ആലിപറന്പ് ’ശറഫുദിൻ മൗലവി വെേണ്മേ നാട്, അബൂബക്കർ കരിം ഫൈസി, അബു ഹാജി ആറ്റർ, ബഷീർ കല്ലേപ്പടം, ഉസ്മാൻ കല്ലട്ടയിൽ, മഅറൂഫ് വാഫി .ശാഹിദ് കോയ തങ്ങൾ, ശംസുദ്ദീൻ വില്ലന്നൂർ, ഹംസ ഹാജി അകലാട്, ഇസ്മായേൽ റഹ്മാനി തൈക്കാട്, ഇസ്മയിൽ ഹുദവി ചെമ്മാട് തുടങ്ങിയവർ പ്രസംഗിച്ചു.
മഹല്ലുകളുടെ പ്രവർത്തനം മത സഹോദര്യത്തെ സംരക്ഷിക്കുന്നതാകണം: ശിഹാബ് തങ്ങൾ
01:20 AM Apr 18, 2017 | Deepika.com