കാ​ന്പ​സു​ക​ൾ സ​ജ്ജ​മാ​ക​ണം: എം.​ഐ. ഷാ​ന​വാ​സ് എം​പി

12:33 AM Apr 18, 2017 | Deepika.com
ക​ൽ​പ്പ​റ്റ: രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ചി​ന്താ​ഗ​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന് കാ​ന്പ​സു​ക​ളെ സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് എം.​ഐ. ഷാ​ന​വാ​സ് എം​പി.
വ​ർ​ഗീ​യ​ത​യ്ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ടം കാ​ന്പ​സു​ക​ളി​ൽ നി​ന്ന് ആ​രം​ഭി​ക്ക​ണം. ലോ​ക​ത്ത് വ​ന്ന വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് ചാ​ല​ക ശ​ക്തി​യാ​യി മാ​റി​യ​ത് വി​ദ്യാ​ർ​ത്ഥി മു​ന്നേ​റ്റ​ങ്ങ​ളാ​ണ്. രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര ജ​നാ​ധി​പ​ത്യ മു​ഖം വീ​ണ്ടെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി സ​മൂ​ഹം ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ​എസ്്‌‌യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല​യേ​ക്ക​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കെഎസ്്‌‌യുവി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​മ​ൽ ജോ​യി​യെ മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റും കെഎ​സ്്‌‌യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജ​ഷീ​ർ പ​ള്ളി​വ​യ​ൽ അ​ധി​കാ​ര പ​ത്രി​ക കൈ​മാ​റി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെഎ​സ്്‌‌യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ.​കെ. ഏ​ബ്ര​ഹാം, കെ.​എ​ൽ. പൗ​ലോ​സ്, പി.​വി. ബാ​ല​ച​ന്ദ്ര​ൻ, മം​ഗ​ല​ശേ​രി മാ​ധ​വ​ൻ മാ​സ്റ്റ​ർ, എം.​എ. ജോ​സ​ഫ്, പി.​പി. ആ​ലി, എ.​പി. ശ്രീ​കു​മാ​ർ, വി.​എ. മ​ജീ​ദ്, കെ.​ഇ. വി​ന​യ​ൻ, ന​ജീ​ബ് ക​ര​ണി, എം.​ജി. ബി​ജു, പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ, ശോ​ഭ​ന കു​മാ​രി, വി​ജ​യ​മ്മ ടീ​ച്ച​ർ, ചി​ന്ന​മ്മ ജോ​സ്, സി. ​ജ​യ​പ്ര​സാ​ദ്, ടി.​ജെ. ഐ​സ​ക്ക്, കെഎസ്്‌‌യു സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ജ​ഷീ​ർ, പി. ​റം​ഷാ​ദ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.