അവധിക്കാല അധ്യാപക പരിശീലനം ഇന്നു മുതൽ
12:23 AM Apr 18, 2017 | Deepika.com
നിലന്പൂർ: ബിആർസിക്ക് കീഴിൽ എൽപി, യുപി അധ്യാപക പരിശീലനത്തിനു ഇന്നു തുടക്കമാവും. രാവിലെ പത്തു മുതൽ വൈകുന്നേരം നാലുവരെയാണ് പരിശീലനം. എൽപി ആദ്യബാച്ച് ഇന്നുമുതൽ 26വരെയും രണ്ടാംബാച്ച് 27 മുതൽ മെയ് ആറു വരെയും നടക്കും. യുപി വിഭാഗം ആദ്യ ബാച്ച് ഇന്നു മുതൽ 21വരെയും രണ്ടാം ബാച്ച് 24മുതൽ 27വരെയും നടക്കും. അറബി, ഉർദു, സംസ്കൃതം, ഹിന്ദി അധ്യാപകർക്ക് പിന്നീട് പരിശീലനം നടത്തും. അമരന്പലം, ചുങ്കത്തറ, കരുളായി, മൂത്തേടം പഞ്ചായത്തുകൾ, നിലന്പൂർ നഗരസഭ എന്നിവിടങ്ങളിലുള്ളവർ ഒന്നാം ബാച്ചിലും ചാലിയാർ, മന്പാട്, പോത്തുകൽ, എടക്കര, വഴിക്കടവ് അധ്യാപകർ രണ്ടാം ബാച്ചിലും പങ്കെടുക്കണം. ടെക്സ്റ്റ് ബുക്ക്, ലാപ്ടോപ്പ്, ടീച്ചർ ടെക്സ്റ്റ് എന്നിവയും കൊണ്ടുവരണം. എൽപി വിഭാഗം നിലന്പൂർ ജിഎംയുപി സ്കൂളിലും യുപി വിഭാഗം വീട്ടിക്കുത്ത് ജിഎൽപിഎസിലുമാണ് പരിശീലനം.