പൂർവവിദ്യാർഥിസംഗമം

10:28 PM Apr 17, 2017 | Deepika.com
ഷൊർണൂർ: തൃത്താല ജിഎംഎൽപി സ്കൂൾ ശതാബ്ദി ആഘോഷവും പൂർവവിദ്യാർഥി സംഗമവും വി.ടി.ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.പുഷ്പജ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് മുഖ്യാതിഥിയായി. ലയൺസ് ക്ലബും അൽ അമീൻ ട്രസ്റ്റും സ്കൂളിനു സംഭാവന ചെയ്ത ജലശുദ്ധീകരണി സ്കൂൾ പ്രധാനാധ്യാപകൻ കെ.വിജയകുമാർ ഏറ്റുവാങ്ങി. മുൻകാല അധ്യാപകർ, പൂർവവിദ്യാർഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം.കെ.പ്രദീപ്, ബ്ലോക്ക് അംഗങ്ങളായ കെ.വി.ഹിളർ, എം.വി.ബിന്ദു, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് പി.ദീപ പ്രസംഗിച്ചു.