കൊച്ചി: ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള ഫെഡറല്‍ ബാങ്കിന്റെ ഐഎഫ്എസ്സി ബാങ്കിംഗ് യൂണിറ്റിലെ ആകെ ബിസിനസ് 20 കോടി ഡോളര്‍ കടന്നു. ഗിഫ്റ്റ് സിറ്റിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ സര്‍വീസ് സെന്ററില്‍ 2015 നവംബറിലാണ് ഫെഡറല്‍ ബാങ്ക് ഐഎഫ്എസ്സി ബാങ്കിംഗ് യൂണിറ്റ് ആരംഭിച്ചത്. ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തികവും മറ്റുമായി നിരവധി സേവനങ്ങളാണ് ഈ യൂണിറ്റ് നൽകിവരുന്നത്. വിദേശ വ്യാപാരങ്ങൾക്കായി പ്രവാസികൾക്കു ലഭ്യമാക്കുന്ന വായ്പകള്‍, ഇന്ത്യന്‍ ഇടപാടുകാര്‍ക്കുള്ള വ്യാപാര സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയും സേവനങ്ങളില്‍ ചിലതാണ്.
വിവിധങ്ങളായ വ്യാപാര ഇടപാടുകള്‍ക്കു ധനസഹായം നല്‍കുന്നതിന്റെ ഭാഗമായി ബാങ്ക് ആഗോള വ്യാപകമായി മറ്റു ബാങ്കുകളില്‍നിന്ന് വിദേശനാണ്യവും ഉഭയകക്ഷി വായ്പകളും ശേഖരിച്ചിട്ടുണ്ട്. നിര്‍മാണം, ലോഹം, മാധ്യമങ്ങളും വിനോദവും, ആരോഗ്യ സേവനം, വൈദ്യുതിമേഖല തുടങ്ങിയ രംഗങ്ങളില്‍ ഫെഡറല്‍ ബാങ്കിന്റെ ഐഎഫ്എസ്സി ബാങ്കിംഗ് യൂണിറ്റ് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഗിഫ്റ്റ് സിറ്റിയിലുള്ള ഈ യൂണിറ്റ് ബാങ്കിന്റെ വികസന മേഖലയിലെ തന്ത്രപ്രാധാനമായ ചുവടുവയ്പാണ്.
ഫെഡറല്‍ ബാങ്ക് ഗിഫ്റ്റ് സിറ്റിയിൽ 20 കോടി ഡോളർ ബിസിനസ്
12:16 AM Apr 12, 2017 | Deepika.com