ശങ്കരമംഗലം ഭാഗത്ത് വയൽനികത്തുന്നതായി പരാതി

12:00 AM Apr 14, 2017 | Deepika.com
ചവറ: അധിക്യതരുടെ ഒത്താശയോടെ വയൽ നികത്തുന്നതായി പരാതി ഉയർന്നു .ശങ്കരമംഗലം ക്ഷേത്രത്തിന് കിഴക്കുവശമുള്ള വയൽ ആണ് മണ്ണ് ഇറക്കി നികത്തി വരുന്നത്. തിരുവനന്തപുരം സ്വദേശിയുടെ പേരിലുള്ള 16 സെന്റ് നിലമാണ് വേസ്റ്റ് മണ്ണ് ഉപയോഗിച്ച് നികത്തി തുടങ്ങിയിരിക്കുന്നത് .ശനിയും ഞായറും അവധി നോക്കിയാണ് നികത്തൽ നടത്തിയതെന്ന് നാട്ടുക്കാർ ആരോപിച്ചു.

കഴിഞ്ഞദിവസം പകുതിയോളം ഭാഗം നികത്തി കഴിഞ്ഞു. റവന്യൂ ,പോലീസ് ഒത്താശയോടെയാണ് ഇവിടം നികത്തി തുടങ്ങിയതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. 2005 വരെ കരം ഒടുക്കിയിട്ടുണ്ടെന്നും വസ്തുവിന്റെ ഉടമയെ കണ്ടെത്തി വയൽ നികത്തുന്നത് തടയാനുള്ള നടപടി ആരംഭിച്ചതായി ചവറ വില്ലേജ് ഓഫീസർ പറഞ്ഞു. ചവറ, പന്മന വില്ലേജ് പരിധികളിൽ നിലം നികത്തൽ സജീവമായി തുടങ്ങിയിട്ടുണ്ട് .