രാഷ്ട്രീയ വിശദീകരണയോഗംനാളെ പുനലൂരിൽ

12:00 AM Apr 14, 2017 | Deepika.com
പുനലൂർ: ആനുകാലിക രാഷ്ട്രീയ സ്‌ഥിതിഗതികൾ വിലയിരുത്താൻ സിപിഐ പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം അഞ്ചിന് പുനലൂർ മാർക്കറ്റ് ജംഗ്ഷനിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തും.

പാർട്ടി സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്യും. സംസ്‌ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, മന്ത്രി കെ. രാജു, പാർട്ടി ജില്ലാ സെക്രട്ടറി എൻ.അനിരുദ്ധൻ, സംസ്‌ഥാന കൗൺസിലംഗം പി.എസ്. സുപാൽ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആർ. രാജേന്ദ്രൻ തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.