പച്ചോലയും കണിക്കൊന്നയും ഓലപീപ്പിയുമായി കളിവീട് ഉണർന്നു

12:00 AM Apr 14, 2017 | Deepika.com
കൊല്ലം: പ്ലാസ്റ്റിക്കിനെ പൂർണമായി ഒഴിവാക്കി പച്ചോലയും കണിക്കൊന്നയും ഓലകളിപ്പാട്ടങ്ങളും നിറഞ്ഞ വേദിയിൽ കുട്ടികളുടെ അവധിക്കാല ക്യാമ്പായ കളിവീടിന് തുടക്കം ആയി.

ചാത്തിനാംകുളം പീപ്പിൾസ് ആർട്സ് ക്ലബിെൻറ ഒരു മാസം നീണ്ടു നിൽക്കുന്ന കളിവീട് അവധിക്കാല ക്യാമ്പാണ് പ്ലാസ്റ്റിക്കിനെ ഒഴിവാക്കി പച്ചോലയും കണിക്കൊന്നയും ഓലകളിപ്പാട്ടങ്ങളും നിറച്ച വേദിയാക്കിയത്. കുട്ടികൾ തയ്യാറാക്കിയ ഓല തൊപ്പികളുടെയും ഓലപീപ്പികളുടെയും ഓലപന്തുകളുടെയും പ്രദർശനവും കളിവീടിന് പുത്തനുണർവേകി.

ലൈബ്രറി പ്രസിഡൻറ് എ.ബിൻഷാദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് കളിവീട് ക്യാമ്പ് ്ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ. നിസാർ, പഞ്ചായത്തംഗം ജെ.മോഹനൻ പിള്ള, ആർ.രാജീവ്, എസ്.ശ്രീനാഥ്, സി.അതുൽ, കുമ്പളം ജോണി തുടങ്ങിയവർ ്പ്രസംഗിച്ചു.

നാടൻപാട്ട്, നൃത്തം, ആരോഗ്യവും ശുചിത്വവും, കുട്ടികളും പോലീസും, വ്യക്‌തിത്വ വികസന ക്ലാസ്, കഥ, കവിത, അഭിനയം, ചിത്രരചന എന്നിവയിൽ തുടർ ദിവസങ്ങളിൽ പ്രമുഖർ ക്ലാസ് നയിക്കും. ക്യാമ്പിെൻറ സമാപന ദിവസം പാമ്പുകളെ അറിയാം എന്ന വിഷയത്തിൽ വാവാ സുരേഷ് ക്ളാസ് നയിക്കും.