യുവാവ് റിമാന്റിൽ

12:00 AM Apr 14, 2017 | Deepika.com
ചവറ: തേവലക്കരയിൽ ക്ഷേത്ര ഉത്സവത്തിനിടെ യുവാവിനെ കുത്തിയ കേസിൽ യുവാവ് പിടിയിൽ.തേവലക്കര കണ്ണകത്ത് കാവിന് സമീപം അഖിലാ ഭവനത്തിൽ രാജേഷ് (31) ആണ് ചവറ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ പിടിയിലായത്. അരിനല്ലൂർ സ്വദേശിയായ ബ്രോൺസിയെ കുത്തിയ കേസിലാണ് ഇയാൾ അറസ്റ്റിൽ ആയത്.

ക്ഷേത്ര ഉത്സവത്തിനിടെ ബ്രോൺസിയെ പിന്നിലൂടെ കുത്തുകയായിരുന്നു. ബ്രോൺസി ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.