മൊറാർജി ദേശായിയുടെചരമവാർഷികാചരണം

12:00 AM Apr 14, 2017 | Deepika.com
കൊല്ലം: മൊറാർജി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മുൻ പ്രധാന മന്ത്രി മൊറാർജി ദേശായിയുടെ ചരമവാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം പ്രഫ.ജോൺ മാത്യു കുട്ടനാട് ഉദ്ഘാടനം ചെയ്തു.

ഫോറം പ്രസിഡന്റ് ഡോ.കെ.പി.ജോർജ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. പി.എസ്.നടരാജൻ, കെ.എൻ.മോഹൻലാൽ, ഫാ.ഗീവർഗീസ് തരകൻ, പ്രഫ.ഡി.സി.മുല്ലശേരി, ഷാഹുൽ ഹമീദ്, കെ.സൂര്യദാസ്, കെ.മോഹൻകുമാർ, പ്രഫ.കെ.ജി.മോഹൻ, എം.ഇബ്രാഹിംകുട്ടി, പി.കുഞ്ഞയ്യപ്പൻ, എഫ്.വിൻസന്റ്, അനിതാ കുമാരി, അജന്ത ജോഷ്വാ, മേരി ഡയ്സി എന്നിവർ പ്രസംഗിച്ചു.