ശില്പശാല നാളെ പട്ടാഴിയിൽ

12:00 AM Apr 14, 2017 | Deepika.com
പട്ടാഴി: കൃഷി ഭവന്റെയും വിവിധ സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ നാളെ പട്ടാഴിയിൽ ശില്പശാല സംഘടിപ്പിക്കും. രാവിലെ 9.30ന് പനയനം അമ്പാടി ഗോശാലയിലാണ് ശില്പശാല നടത്തുന്നത്.

കവി കുരീപ്പുഴ ശ്രീകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശ്രീദേവിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ജനകീയ കവിതാവേദി പ്രസിഡന്റ് കെ. കെ. ബാബു, പി.എ. സജിമോൻ, പി. ഷനിത്ത് തുടങ്ങിയവർ പ്രസംഗിക്കും. കേരള യൂണിവേഴ്സിറ്റി കാവ്യാലാപന മത്സരത്തിലെ വിജയി ജെ.എസ്. ഇന്ദുവിനെ ചടങ്ങിൽ അനുമോദിക്കും. തുടർന്ന് 11.30ന് നന്മയുടെ സർഗകലകൾ എന്ന വിഷയത്തിൽ മനോജ് എസ്. മംഗലത്ത് ക്ലാസുകൾ നയിക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് കൃഷി ഓഫീസർ കെ.എസ്.പ്രദീപ് ജൈവകൃഷിയെപ്പറ്റി ക്ലാസെടുക്കും. നാടൻപാട്ട് കലാകാരി പൊന്നി തെന്മല, നാടൻപാട്ടും നാട്ടറിവും എന്ന വിഷയത്തിൽ സംസാരിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സജീഷ് ഉദ്ഘാടനം ചെയ്യും. പട്ടാഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മീനം രാജേഷ് അധ്യക്ഷത വഹിക്കും.

ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രഞ്ജിത് ബാബു, പന്തപ്ലാവ് വിജ്‌ഞാനോദയം ഗ്രന്ഥശാല സെക്രട്ടറി ജി. സുരേഷ്ബാബു, മുടിപ്പുര മുരളി, ഗോപകുമാർ, മാധ്യമ പ്രവർത്തകൻ അനിൽ പന്തപ്ലാവ്, സന്തോഷ് ജി. നായർ, പ്രദീപ് കക്കാട് തുടങ്ങിയവർ പ്രസംഗിക്കും. വിദ്യാർഥികൾ ശില്പശാല പ്രയോജനപ്പെടുത്തണമെന്ന് ക്യാമ്പ് ഡയറക്ടറും പട്ടാഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മീനം രാജേഷ് പറഞ്ഞു. ആംബുലൻസിന്റെ ഡ്രൈവർ അവധിയായതിനാൽ സുബിൻ ഡ്രൈവറായി പോകുകയായിരുന്നു.