എൻ.കെ.പ്രേമചന്ദ്രന് സ്വീകരണം 16ന്

12:00 AM Apr 14, 2017 | Deepika.com
കൊല്ലം: ഇപിഎഫ് പെൻഷൻകാരുടെ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് ശക്‌തമായി ഇടപെട്ട എൻ.കെ.പ്രേമചന്ദ്രൻ എംപിക്ക് ഓൾ കേരള ഇപിഎഫ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 16ന് കൊല്ലത്ത് സ്വീകരണം നൽകും.

പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ രാവിലെ പത്തിനാണ് സ്വീകരണ സമ്മേളനം. അസോസിയേഷൻ സെക്രട്ടറി എസ്.ഷാനവാസ്, വൈസ് പ്രസിഡന്റ് പി.ജി.സലിംകുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ധർമരാജൻ ബോധവത്ക്കരണ ക്ലാസെടുക്കും.