വെസ്റ്റിംഗ്ഹൗസ് പാപ്പരായി
12:05 AM Mar 30, 2017 | Deepika.com
ന്യൂയോർക്ക്: ജാപ്പനീസ് ഗ്രൂപ്പ് ആയ തോഷിബയുടെ ഉപകന്പനിയായ വെസ്റ്റിംഗ്ഹൗസ് പാപ്പർ ഹർജി നൽകി. ആണവറിയാക്ടറുകൾ സ്ഥാപിക്കുന്ന ഈ കന്പനി വ്യാപാരനഷ്ടവും കള്ളക്കണക്ക് മൂലമുള്ള പ്രശ്നങ്ങളുംകൊണ്ട് വലയുകയാണ്. ലോകത്തിലെ ആണവനിലയങ്ങളിൽ പകുതിയോളം വെസ്റ്റിംഗ്ഹൗസിന്റെ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. കന്പനിയുടെ തകർച്ച മഹാരാഷ് ട്രയിൽ വലിയ അണുശക്തിനിലയം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കു തിരിച്ചടിയായി.