സർഗോത്സവം സംഘടിപ്പിച്ചു

11:31 PM Apr 11, 2017 | Deepika.com
കൊല്ലം: മങ്ങാട് സന്തോഷ് റീഡിംഗ് റൂം സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗോത്സവം നടത്തി.

ബാലസാഹിത്യകാരൻ കുരീപ്പുഴ ഫ്രാൻസീസ് നേതൃത്വം നൽകി. കളറിംഗ്, കഥ പറയൽ, നാടൻപാട്ടുകൾ, കവിതകൾ തുടങ്ങിയവയിലായിരുന്നു പരിശീലനം. ചടങ്ങിൽ പ്രസിഡന്റ് ജി.ലാലു അധ്യക്ഷത വഹിച്ചു. അഭിഷേക്, ബാലവേദി പ്രസിഡന്റ് അഭിജിത്ത്, സെക്രട്ടറി നിഥിൻ തുടങ്ങിയവർ പ്രസംഗിച്ചു.