മുഷാറഫ് ഇനി ടിവി വിശകലന വിദഗ്ധൻ
02:40 AM Mar 01, 2017 | Deepika.com
ഇസ്ലാമാബാദ് :മുൻ പാക് സൈനിക മേധാവി പർവേസ് മുഷാറഫിനു പുതിയ ജോലി. പാക്കിസ്ഥാനിലെ ബോൾ ടിവിയിൽ രാഷ്ട്രീയ വിശകലന വിദഗ്ധനായാണു മുഷാറഫിന്റെ പുതിയ അവതാരം. ഞായറാഴ്ച സംപ്രേഷണം ചെയ്ത ആദ്യ എപ്പിസോഡിൽ പാക്കിസ്ഥാനിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ദുബായിയിൽനിന്നു തത്സമയം ടിവിയിൽ പ്രത്യക്ഷപ്പെട്ട് മുഷാറഫ് മറുപടി പറഞ്ഞു