ഭ​ർ​തൃ​വീ​ട്ടി​ലെ കി​ണ​റ്റി​ൽ യുവതി​യു​ടെ മൃ​ത​ദേ​ഹം: ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ

12:52 AM Apr 07, 2017 | Deepika.com
കു​ണ്ട​റ: ഭ​ർ​തൃ​വീ​ട്ടി​ലെ കി​ണ​റ്റി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മൃ​ത​ദേ​ഹം പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​യി. കു​ന്പ​ളം സ്റ്റാ​ർ ഡേ​ലി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ അ​രു​ണ്‍ ഐ. ​ജോ​സി​ന്‍റെ മ​ക​ൾ ടീ​ന (20) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് മ​ധു പ്ര​സാ​ദി​ന്‍റെ കു​ന്പ​ളം കൊ​ല്ലി​ട​ഴി​ക​ത്ത് വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ​നി​ന്ന് ബു​ധ​നാ​ഴ്ച രാ​ത്രി 11.30ന് ​കു​ണ്ട​റ ഫ​യ​ർ​ഫോ​ഴ്സാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മ​ധു പ്ര​സാ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ ജി​തി​ൻ പ്ര​സാ​ദാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. മ​ധു​വും ജി​തി​നും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.