ബോണസ് വർധിപ്പിച്ചു

11:20 PM Apr 06, 2017 | Deepika.com
കൊല്ലം: കയർ തൊഴിലാളികളുടെ 2016 ലെ ഫൈനൽ ബോണസ് 30.19 ശതമാനമായി വർധിപ്പിച്ചു. അഡീഷണൽ ലേബർ കമ്മീഷണർ എസ് തുളസീധരന്റെ അധ്യക്ഷതയിൽ ചേർന്ന തൊഴിലാളി, തൊഴിലുടമാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

തൊഴിലാളികളുടെ ആകെ വരുമാനത്തിന്റെ 20 ശതമാനം ബോണസും 10.19 ശതമാനം ഇൻസെന്റിവുമായാണ് ഫൈനൽ ബോണസ് കണക്കാക്കുക. 2016 വർഷത്തെ ഓണം, ക്രിസ്മസ് അഡ്വാൻസ് ബോണസ് തുകകൾ കിഴിച്ച ശേഷമാകും തൊഴിലാളികൾക്ക് ഫൈനൽ ബോണസ് ലഭിക്കുക.

സഹകരണ, പൊതുമേഖലാ സ്‌ഥാപനങ്ങളിലെ തൊഴിലാളികൾക്കുകൂടി ലഭിക്കത്തക്കവിധം തുക വിതരണം ചെയ്യും. കിലെയുടെ പഠന റിപ്പോർട്ടിനെ ആധാരമാക്കി കയർ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച ശിൽപശാല സംഘടിപ്പിക്കാനും തുടർന്ന് ആക്ഷൻപ്ലാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.