ഇസിആർ ചാരിറ്റബിൾ ട്രസ്റ്റ്സ്കോളർഷിപ്പ് നൽകുന്നു

11:20 PM Apr 06, 2017 | Deepika.com
കൊല്ലം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രഫഷണൽ കോഴ്സുകൾ പഠിക്കുന്നതിന് ഇസിആർ ചാരിറ്റബിൾ ട്രസ്റ്റ് സ്കോളർഷിപ്പ് നൽകുന്നു.

പ്ലസ്ടുവിന് 60 ശതമാനം മാർക്കിൽ കൂടുതൽ വാങ്ങി വിജയിച്ചവർക്കാണ് സ്കോളർഷിപ്പ് നൽകുക. രക്ഷിതാവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.ഇതുസംബന്ധിച്ച വിശദ വിവരങ്ങൾക്ക് 9562187888, 04743228711 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ട്രസ്റ്റ് സെക്രട്ടറി മഹിമ മദു, കൊല്ലം ഓഫീസ് മാനേജർ ഡി.പി.പ്രശാന്ത് എന്നിവർ അറിയിച്ചു.