ടികെഎം കോളജിന് മികച്ച നേട്ടം

11:20 PM Apr 06, 2017 | Deepika.com
കൊല്ലം: കേന്ദ്രഗവൺമെന്റിന്റെ നാഷണൽ ഇൻസ്റ്റിട്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ കൊല്ലം ടികെഎം എൻജിനീയറിംഗ് കോളജിന് അഭിമാനകരമായ നേട്ടം.

രാജ്യത്തെ ഏറ്റവും മികച്ച ആദ്യത്തെ 150 എൻജിനീയറിംഗ് കോളജുകളുടെ പട്ടികയിൽ ടികെഎം കോളജും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്ന് ഐഐഎസ്എസ്ടി, എൻഐടി, സിഇടി, കുസാറ്റ് സ്‌ഥാപനങ്ങൾക്കൊപ്പമാണ് ടികെഎമ്മും ദേശീയ റാങ്കിംഗിൽ സ്‌ഥാനം നേടിയത്.ഉന്നത റാങ്കിംഗിനായി പ്രവർത്തിച്ച കോളജിലെ അധ്യാപകരെയും വിദ്യാർഥികളെയും ടികെഎം കോളജ് ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസലിയാരും ട്രഷറർ ജലാലുദീൻ മുസലിയാരും അഭിനന്ദിച്ചു.