പരവൂർ: കുളത്തിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു. പരവൂർ നെടുങ്ങോലം കല്ലുംതൊടി പൊയ്കകാവ് തുളസി വിലാസത്തിൽ അഭിലാഷ്കുമാർ- രാധ ദന്പതികളുടെ മകൻ അരുണാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വയലിനരികിൽ മൂത്ത കൂട്ടിയോടൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോൾ സമീപത്തെ കുളത്തിൽ വീഴുകയായിരുന്നു.
ഉടൻതന്നെ കുട്ടിയെ നെടുങ്ങോലം രാമറാവു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാആശുപത്രിയിലേക്ക് മാറ്റി. പരവൂർ പോലീസ് കേസെടുത്തു.
കുളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു
12:23 AM Apr 06, 2017 | Deepika.com