ടി. കേശവ് കുമാർ എസ്ബിടിയിൽ ചീഫ് ജനറൽ മാനേജർ
11:55 PM Feb 23, 2017 | Deepika.com
തിരുവനന്തപുരം: ടി. കേശവ് കുമാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ചീഫ് ജനറൽ മാനേജരായി ചുമതലയേറ്റു. 1984 ൽ എസ്ബിടിയിൽ പ്രൊബേഷണറി ഓഫീസറായി ബാങ്കിംഗ് ജീവിതമാരംഭിച്ച അദ്ദേഹം ബംഗളൂരുവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂറിൽ ചീഫ് ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു വരവേയാണ് ഇപ്പോഴത്തെ നിയമനം.