ഡബ്ലിൻ: ഡബ്ലിനിലെ മുൻ ആർച്ച്ബിഷപ് കർദിനാൾ ഡെസ്മണ്ട് കോണൽ (90) അന്തരിച്ചു. 1988 മുതൽ 2004 വരെ അതിരൂപതാധ്യക്ഷനായിരുന്നു. 2001-ൽ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ദീർഘകാലം തത്ത്വശാസ്ത്ര അധ്യാപകനായിരുന്നു.
ഇദ്ദേഹത്തിന്റെ നിര്യാണത്തോടെ കർദിനാൾ സംഘത്തിലെ അംഗസംഖ്യ 225 ആയി കുറഞ്ഞു. അതിൽ 80 വയസിൽ താഴെയുള്ള 118 പേർക്കാണു മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുള്ളത്.
കർദിനാൾ കോണൽ അന്തരിച്ചു
12:27 AM Feb 23, 2017 | Deepika.com