ഏഡൻ: യെമൻ സൈന്യത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അഹമ്മദ് സയിഫ് അൽ യാഫി വിമതരുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തീരദേശ പട്ടണമായ മോക്കായിൽ നടന്ന മിസൈൽ ആക്രമണത്തിലാണ് അൽയാഫിക്കു ജീവഹാനി നേരിട്ടത്.
ഇറാൻ പിന്തുണയുള്ള ഹൗതി ഷിയാ പോരാളികളും സൗദി പിന്തുണയുള്ള യെമൻ സൈനികരും തമ്മിൽ നടന്ന പോരാട്ടത്തിൽ 18 സൈനികരും 21 ഹൗതികളും കൊല്ലപ്പെട്ടു.
രണ്ടു ഭാഗത്തുനിന്നുമായി അന്‍പതിലധികം പേർക്കു പരിക്കേറ്റിട്ടുണ്ട്.
യെമൻ സൈനിക കമാൻഡർ കൊല്ലപ്പെട്ടു
12:27 AM Feb 23, 2017 | Deepika.com