ജില്ലാ ഷെൽട്ടർ ഹോം വാർഷികം ഇന്ന്

11:27 PM Apr 05, 2017 | Deepika.com
പത്തനാപുരം: കൊല്ലം ജില്ലാ ഷെൽട്ടർ ഹോമിന്റെ രണ്ടാം വാർഷികാഘോഷം ഗാന്ധിഭവനിലെ സ്നേഹ മന്ദിർ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 11 ന് നടക്കും.

ജില്ലാ കളക്ടർ ഡോ: ടി. മിത്രയുടെ അധ്യക്ഷതയിൽ കേരള ജയിൽ ഡിജിപി ആർ. ശ്രീലേഖ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. കൊല്ലം റൂറൽ പോലീസ് സൂപ്രണ്ടന്റ് എസ്.സുരേന്ദ്രൻ, സംസ്‌ഥാന സാമൂഹ്യ ക്ഷേമബോർഡ് സെക്രട്ടറി പി.എൻ പദ്മ കുമാർ, സംസ്‌ഥാന സാമൂഹ്യ ക്ഷേമബോർഡ് മെമ്പർമാരായ പി.കെ രാധ, ഷാഹിത കമാൽ, ജില്ലാ മെഡിക്കൽ ഓഫീസർ വി.ബി ഷേർളി, സാമൂഹ്യ നീതിവകുപ്പ് ജില്ലാ ഓഫീസർ സബീന ബീഗം, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ.് സജീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. നജീബ് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി ഷാജഹാൻ, പഞ്ചായത്ത് മെമ്പർ എസ്. എം ഷെരീഫ്, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ഷീജ, സിഡിപിഒ പത്തനാപുരം എ. നജുമുനീസ, ഗാന്ധിഭവൻ ചെയർമാൻ എൻ. സോമരാജൻ, സിഇഒ എച്ച.് സലിം രാജ് എന്നിവർ പങ്കെടുക്കും.