ഭിന്നശേഷിയുള്ളവർക്ക്സൗജന്യ പരിശീലനം

11:27 PM Apr 05, 2017 | Deepika.com
കൊല്ലം: ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് സമീപത്തെ കൃപ പരിശീലന കേന്ദ്രത്തിൽ അസ്‌ഥിവൈകല്യമുള്ള യുവാക്കൾക്ക് താമസ സൗകര്യവും ഭക്ഷണവും ഉൾപ്പെടെ സൗജന്യ പരിശീലനം നൽകുന്നു.

പരിശീലന പദ്ധതിയിൽ മൊബൈൽ ഫോൺ റിപ്പയറിംഗ്, വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ, കമ്പ്യൂട്ടർ ഹാർഡ്വെയർ കോഴ്സുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സർവീസിംഗ്, അസംബ്ലിംഗ്, ബുക്ക് ബൈന്റിംഗ്, കുട നിർമാണം, മെഴുകുതിരി നിർമാണം എന്നിവ പഠിക്കാൻ അവസരം ഉണ്ടാകും.

കൂടാതെ വ്യക്‌തിത്വ വികസനം, ജോലി നേടുന്നതിനുള്ള പ്രത്യേക ക്ലാസുകൾ, ഹ്രസ്വകാല തൊഴിൽ പരിശീലന ക്ലാസുകൾ, ഭിന്നശേഷിക്കാർക്ക് ചെയ്യാൻ കഴിയുന്ന ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ പരിശീലനവും മാർഗനിർദേശവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.പുതിയ ബാച്ചിന്റെ അഡ്മിഷൻ ആരംഭിക്കും. വിശദവിവരങ്ങൾക്ക് ഫാ.പോൾ നെടുംചാലിൽ, ഡയറക്ടർ, കൃപ പ്രോവിഡൻസ് ഹോം, ചുണങ്ങംവേലി, ആലുവ, എറണാകുളം എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 9961617117, 984600299