ജയിലിലെ പാചക പരിശീലനം സമാപിച്ചു

11:27 PM Apr 05, 2017 | Deepika.com
കൊല്ലം: ജില്ലാ ജയിലിൽ സിൻഡിക്കേറ്റ് ബാങ്ക് ആർ എസ് ഇ റ്റി ഐ യുടെ ആഭിമുഖ്യത്തിൽ അന്തേവാസികൾക്കായി നടന്നുവന്ന പാചക പരിശീലനം സമാപിച്ചു. ബേക്കറി ഉത്പന്നങ്ങളുടെ പാചകവുമായി ബന്ധപ്പെട്ട് നടന്ന പരിശീലനം 15 ദിവസം നീണ്ടു നിന്നു. 27 പേരാണ് പരിശീലനം പൂർത്തിയാക്കിയത്.

ജയിൽ അങ്കണത്തിൽ നടന്ന സമാപന സമ്മേളനം ജയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് കെ വിശ്വനാഥക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ പി ദാമോദര റാവു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ലീഡ് ബാങ്ക് മാനേജർ എ പത്മകുമാർ, പരിശീലക ശോഭനാ ശിവാനന്ദൻ, ജയിൽ വെൽഫെയർ ഓഫീസർ കെ വി മുകേഷ്, സിൻഡ് ആർ എസ് ഇ റ്റി ഐ ഡയറക്ടർ ഡി രാജേന്ദ്രപ്രസാദ്, ഡെപ്യൂട്ടി സൂപ്രണ്ട് എ ജെ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.