വിഷം കലർന്ന ഭക്ഷണം കഴിച്ച് രണ്ട് വയസുകാരി ആശുപത്രിയിൽ

11:27 PM Apr 05, 2017 | Deepika.com
കുണ്ടറ: വിഷംകലർന്ന ഭക്ഷണം കഴിച്ച് രണ്ട് വയസുകാരിയെ കൊല്ലം വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനുക്കന്നൂർ സ്വദേശി അനിൽകുമാർ– സേതു ദമ്പതികളുടെ മകൾ അനന്യയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചോറിൽ വിഷം കലർന്നതായാണ് വിവരം.

കുടുംബവഴക്കിനെതുടർന്ന് മുത്തച്ഛൻ ചോറിനകത്ത് വിഷം കലർത്തി നൽകിയതാവാമെന്നാണ് പോലീസിന്റെ നിഗമനം. മുത്തച്ഛൻ ഗോപിനാഥനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.