എംഎസ്ഡിപി, തീറ്റപ്പുൽകൃഷി വികസനം: അപേക്ഷിക്കാം

11:27 PM Apr 05, 2017 | Deepika.com
കൊല്ലം: ക്ഷീരവികസന വകുപ്പ് വാർഷിക പദ്ധതി 2017–18 ൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന എം എസ് ഡി പി, തീറ്റപ്പുൽ കൃഷി വികസനം പദ്ധതികൾക്ക് ക്ഷീര കർഷകർക്ക് അപേക്ഷിക്കാം. അപേക്ഷ 20 നകം അതത് ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസുകളിൽ നൽകണം. വിശദ വിവരങ്ങൾ ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ ലഭിക്കും.