തർക്കവും നല്ല ബന്ധവും തുടരും: ഇന്ത്യ, ചൈന

12:31 AM Feb 22, 2017 | Deepika.com
ബെ​യ്ജിം​ഗ്: അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും ത​ർ​ക്ക​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്പോ​ഴും ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ്ര​തി​ബ​ദ്ധ​ത ആ​വ​ർ​ത്തി​ച്ച് ഇ​ന്ത്യ​യും ചൈ​ന​യും. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ​ങ്ക​ർ ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ സ്റ്റേ​റ്റ് കൗ​ൺ​സി​ല​ർ യാം​ഗ് ജി​യേ​ചി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഈ ​ധാ​ര​ണ.ഭീ​ക​ര​ൻ മ​സൂ​ദ് അ​സ്ഹ​റു​ടെ വി​ഷ​യ​ത്തി​ലോ ആ​ണ​വ​ദാ​താ​ക്ക​ളു​ടെ സം​ഘ (എ​ൻ​എ​സ്ജി)​ത്തി​ലെ ഇ​ന്ത്യ​ൻ അം​ഗ​ത്വ​ത്തി​ലോ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തി​ൽ മാ​റ്റ​മി​ല്ല. എ​ന്നാ​ൽ വാ​ണി​ജ്യ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ക്ര​മ​മാ​യ പു​രോ​ഗ​തി തു​ട​ര​ണം എ​ന്നു ധാ​ര​ണ​യാ​യി.

ജ​യ​ശ​ങ്ക​ർ പി​ന്നീ​ട് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി​യു​മാ​യി സം​സാ​രി​ച്ചു. നാ​ളെ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ചാം​ഗ് യെ​സൂ​യി​യു​മാ​യി ജ​യ​ശ​ങ്ക​ർ സം​സാ​രി​ക്കും. അ​തി​ർ​ത്തി ച​ർ​ച്ച​യ്ക്കു ചൈ​ന ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു ചാം​ഗി​നെ​യാ​ണ്.