കൊച്ചി: ഡിജിറ്റല്‍ സര്‍വീസ് കമ്പനിയായ റിലയന്‍സ് ജിയോ ഇന്‍ഫോ കോം ലിമിറ്റഡ് (ജിയോ)യും ഓണ്‍ലൈന്‍ ടാക്സി സേവന ധാതാക്കളായ യൂബറും കൈകോര്‍ക്കുന്നു. ജിയോയുടെ ഡിജിറ്റല്‍ സൗകര്യങ്ങള്‍ യൂബര്‍ ഉപഭോക്താക്കള്‍ക്കും യൂബര്‍ സേവനം ജിയോ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും.
റിലയന്‍സിന്റെ ജിയോ മണി എന്ന ആപ്ലിക്കേഷനിലൂടെ യൂബര്‍ സേവനത്തിന്് പണം നല്കാന് സാധിക്കും. ജിയോ മണി ഉപയോഗിക്കുന്നവര്‍ക്ക് അതിലൂടെ തന്നെ യൂബര്‍ സേവനം നല്‍കാനും ധാരണയായി.
ജിയോ മണിയുമായി യൂബറിനുളള സഹവര്‍ത്തിത്വം യൂബര്‍ ഇടപാടുകള്‍ കൂടുതല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റാന്‍ സഹായിക്കും - ജിയോ മണി ബിനസ് ഹെഡ് അനിര്‍ബാന്‍ എസ് മുഖര്‍ജി പറഞ്ഞു.
യൂബര്‍ ഉപഭോക്താക്കള്‍ക്ക് പരിചിതമായതും കൃത്യതയുളളതുമായ പണമിടപാടുകള്‍ ഇതിലൂടെ സാധ്യമാകുമെന്ന് യൂബറിന്റെ ചീഫ് ബിസ്സിനസ് ഓഫീസര്‍ മധു കണ്ണന് പറഞ്ഞു.
റിലയന്‍സ് ജിയോയും യൂബറും കൈകോർക്കുന്നു
11:57 PM Feb 21, 2017 | Deepika.com